മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ഭീഷണി: മനേകാ ഗാന്ധിക്ക് തിര. കമ്മീഷന്റെ താക്കീത്

മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ഭീഷണി: മനേകാ ഗാന്ധിക്ക്  തിര. കമ്മീഷന്റെ താക്കീത്

ന്യൂഡല്‍ഹി: വോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്ന മനേകാ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നതാണെന്നും കമ്മീഷന്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പ്രചാരണത്തിനെത്തിയ മനേക അവിടെ കൂടിയ മുസ്‌ലിംകളോടാണ് ഭീഷണിസ്വരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. 'ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്‌ലിംകളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്‌നത്തിലാവും. ഏതെങ്കിലും മുസ്‌ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്. തുടര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍ മനേകയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

RELATED STORIES

Share it
Top