അമേഠിയിലെ ജനങ്ങള്‍ യാചകരല്ല, സ്മൃതിയുടെ ചെരുപ്പ് വിതരണത്തിനെതിരേ പ്രിയങ്ക
'സ്മൃതി ഇറാനി ഇവിടെ വന്ന് ജനങ്ങള്‍ക്ക് ഷൂസ് വിതരണം ചെയ്തു. അമേഠിയിലെ ജനങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലെന്ന് പറയുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ അവര്‍ അപമാനിച്ചത് അമേഠിയിലെ ജനങ്ങളെ തന്നെയാണ്' പ്രിയങ്ക പറഞ്ഞു.

ലഖ്‌നൗ: ചെരുപ്പ് വിതരണം നടത്തി അമേഠിയിലെ ജനങ്ങളെ സ്മൃതി ഇറാനി അപമാനിച്ചെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനാണ് സ്മൃതി ഇറാനി ചെരുപ്പ് വിതരണം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ യാചകരല്ല. അമേഠിയിലെ ജനങ്ങള്‍ യാചിക്കാന്‍ പോകാറില്ല. ഞങ്ങളെ നേതാക്കളാക്കിയത് അവരാണ്. അവര്‍ക്ക് സത്യമറിയാം എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചെരുപ്പ് വിതരണത്തിന് പിന്നാലെ പ്രിയങ്കയുടെ പ്രതികരണം.
'സ്മൃതി ഇറാനി ഇവിടെ വന്ന് ജനങ്ങള്‍ക്ക് ഷൂസ് വിതരണം ചെയ്തു. അമേഠിയിലെ ജനങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലെന്ന് പറയുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ അവര്‍ അപമാനിച്ചത് അമേഠിയിലെ ജനങ്ങളെ തന്നെയാണ്' പ്രിയങ്ക പറഞ്ഞു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്. ബിജെപി എല്ലായിപ്പോഴും പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. അവര്‍ എല്ലായിപ്പോഴും കള്ളങ്ങള്‍ പറയുന്നു. അമേഠിയിലെ ജനങ്ങള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപിയെന്നും പ്രിയങ്ക പറഞ്ഞു.
പിന്നാലെ പ്രിയങ്കയുടെ പ്രതികരണത്തിന് മറുപടിയുമായി സ്മൃതി ഇറാനിയും രംഗത്തെത്തി. പ്രിയങ്കയുടെ നാടകം അവസാനിപ്പിക്കണമെന്നായിരുന്നു സ്മൃതിയുടെ മറുപടി.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില് ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT