Big stories

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; 91 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് 11ന്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

പരസ്യപ്രചരണം ഇന്ന് അവസാനിക്കും;    91 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് 11ന്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി, അസം, ബീഹാര്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, ത്രിപുര, ഓഡീഷ, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും വ്യാഴാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇന്ന് ബിജെപിയുടെ പ്രചാരണത്തിനെത്തും . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസാം , ബീഹാര്‍ , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലെ പുരിയില്‍ പ്രചാരണം നടത്തുമ്പോള്‍ യുപിയിലെ ആദ്യഘട്ടം പോളിങ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചരണം കൊഴുപ്പിക്കാനെത്തുന്നത്.




Next Story

RELATED STORIES

Share it