തമിഴ് ചലച്ചിത്രതാരം ആര്‍ കെ റിതേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രാമനാഥപുരത്ത് വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

തമിഴ് ചലച്ചിത്രതാരം ആര്‍ കെ റിതേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്രതാരവും എഐഎഡിഎംകെ നേതാവുമായ ആര്‍ കെ റിതേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 46 വയസ്സായിരുന്നു. രാമനാഥപുരത്ത് വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത എല്‍കെജി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കാനല്‍ നീര്‍, നായകന്‍, പെണ്‍ സിങ്കം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 1973ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച ഇദ്ദേഹം 1976ല്‍ കുടുംബസമേതം രാമേശ്വരത്ത് കുടിയേറിപ്പാര്‍ത്തതാണ്. സിവില്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. ചലച്ചിത്രലോകത്തു നിന്ന് ഡിഎംകെയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2014ല്‍ ഡിഎംകെ വിട്ട് എഐഎഡിഎംകെയില്‍ ചേരുകയായിരുന്നു.
RELATED STORIES

Share it
Top