150 അസിസ്റ്റ് നേട്ടത്തിന് അര്‍ഹനായി മെസ്സി


മാഡ്രിഡ്: ലാ ലിഗയില്‍ ഇന്നലത്തെ മല്‍സരത്തിലൂടെ 150 അസിസ്റ്റ് എന്ന നേട്ടത്തിന് കൂടി അര്‍ഹനായി മെസ്സി. മല്‍സരത്തില്‍ രണ്ടുഗോളുകള്‍ നേടിയ മെസ്സി, രണ്ട് ഗോളുകള്‍ക്കാണ് അസിസ്റ്റ് ചെയ്തത്.മത്സരത്തില്‍ ഇവാന്‍ റാക്കിടിച്ചിനും ജോര്‍ദി അലബയ്ക്കും ഗോളടിക്കാനുളള അവസരമാണ് മെസ്സി നല്‍കിയത്. ഇതോടെ 21ാം നൂറ്റാണ്ടില്‍ 150 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി അദ്ദേഹം മാറി. 143 അസിസ്റ്റുമായി സെസ്‌ക് ഫാബ്രിഗസും, 123 അസിസ്റ്റുമായി മെസുത് ഓസിലുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുളളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും കളിക്കുന്നത് സ്‌പെയിനിലല്ല. അതിനാല്‍ തന്നെ ലാലിഗയില്‍ എതിരാളികളില്ലാത്ത രാജാവായി മെസ്സി മാറുകയാണ്. രണ്ട് ഗോളുകള്‍ നേടിയ മെസ്സി 93ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സുവാരസിന് വിട്ടുകൊടുത്തു. ഹാട്രിക് നേടാമായിരുന്ന അവസരം വിട്ടുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചതിനെ വാഴ്ത്തുകയാണ് ഫുട്‌ബോള്‍ ലോകം.

RELATED STORIES

Share it
Top