- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെഎൻഎച്ച് കാത്ത്ലാബ് ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും
ഹൃദയാഘാതം സംഭവിക്കുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി അവരുടെ ജീവൻ രക്ഷിക്കുന്ന കാത്ലാബ് സംവിധാനം ഭാവിയിൽ ഹൃദ് രോഗികൾക്ക് കൂടുതൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിൻറെ തുടക്കമാണ്.
ജിദ്ദ: ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ പുതുതായി തുടങ്ങുന്ന അത്യാധുനിക കാത്ത് ലാബിൻറെ ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. ജൂൺ 16 ഞായറാഴ്ച രാത്രി എട്ട് മണിക്ക് ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരിക്കും ഉദ്ഘാടന ചടങ്ങെന്ന് ജെ .എൻ.എച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി മുഹമ്മദലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അഞ്ചോളം കാർഡിയോളജിസ്റ്റുകളുള്ള ഡിപ്പാർട്ട്മെൻറിൽ എല്ലാവിധ ആധുനിക ചികിത്സ സംവിധാനവും സജ്ജമാണ്. ഹൃദയാഘാതം സംഭവിക്കുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി അവരുടെ ജീവൻ രക്ഷിക്കുന്ന കാത്ലാബ് സംവിധാനം ഭാവിയിൽ ഹൃദ് രോഗികൾക്ക് കൂടുതൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിൻറെ തുടക്കമാണ്. മലയാളികൾ ഉൾപെടെ നിരവധി ഹൃദ്രോഗികളാണ് ചികിത്സ തേടുന്നത്. വിവിധ രാജ്യക്കാരായ ഡോക്ടർമാരുടെ സേവനം ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്. രോഗിയുടെ ജീവന് ഭീഷണിയാവുന്ന ഹൃദയാഘാതത്തിന് എത്രയും വേഗത്തിൽ ചികിത്സ നൽകാൻ കാത്ലാബ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് പുതുതായി ചുമതലയേറ്റ കാർഡിയോളജിസ്റ്റ് മലയാളിയായ ഡോ.ഫാസിൽ ബിഷാറ പറഞ്ഞു.
മറ്റേതൊരു രോഗത്തേക്കാളും വേഗത്തിൽ ജീവനെടുക്കുന്ന ഹൃദയാഘാതം തടയാൻ രക്ത ധമനികളിലെ തടസ്സങ്ങൾ നീക്കം ചെയ്ത് രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനമാണിത്. ആൻജിയോഗ്രാം ടെസ്റ്റിലൂടെ എന്തു തരം ചികിത്സയാണ് രോഗിക്ക് വേണ്ടതെന്ന് ഉറപ്പുവരുത്താൻ സാധിക്കും. ആൻജിയോഗ്രാം ടെസ്റ്റ് നടത്തുന്നവർക്ക് ബലൂൺ ശസ്ത്രക്രിയയാണോ ഹൃദയം തുറന്ന ശസ്ത്രക്രിയയാണോ വേണ്ടതെന്ന് ഇവിടെ തീരുമാനിക്കാം. ആൻജിയോഗ്രാം ടെസ്റ്റ് നടത്തുന്ന രോഗികൾക്ക് പലപ്പോഴും മരുന്ന് ചികിത്സയേ വേണ്ടി വരൂ. എല്ലാവർക്കും ശസ്ത്രക്രിയ വേണ്ടി വരില്ല ^ഡോ. ഫാസിൽ ബിഷാറ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ജെ.എൻ.എച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ അലി മുഹമ്മദ് അലി, ഇമ്പാല ഗ്രൂപ് എം.ഡി ഷിയാസ് ഇമ്പാല എന്നിവരും പങ്കെടുത്തു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT