Health

മാരക വിഷം; യുനികോണ്‍ പൂ കളിപ്പാട്ടം പിന്‍വലിച്ചു

വിവിധ രൂപങ്ങള്‍ നിര്‍മിക്കാവുന്ന രീതിയില്‍ പാത്രങ്ങളില്‍ അടക്കം ചെയ്ത് വില്‍ക്കുന്ന കൃത്രിമ ക്ലേ ആണ് കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.

മാരക വിഷം; യുനികോണ്‍ പൂ കളിപ്പാട്ടം പിന്‍വലിച്ചു
X

ലണ്ടന്‍: യുനികോണ്‍ മാജിക് പൂ എന്ന പേരില്‍ പ്രസിദ്ധമായ കുട്ടികളുടെ കളിപ്പാട്ടം ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചു. വിവിധ രൂപങ്ങള്‍ നിര്‍മിക്കാവുന്ന രീതിയില്‍ പാത്രങ്ങളില്‍ അടക്കം ചെയ്ത് വില്‍ക്കുന്ന കൃത്രിമ ക്ലേ ആണ് കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.

അമിതമായ തോതില്‍ ബോറോണ്‍ അടങ്ങിയിട്ടുള്ള ഈ ക്ലേ അറിയാതെ കുട്ടികളുടെ വയറ്റില്‍ ചെന്നാല്‍ പ്രത്യുല്‍പ്പാദന സംവിധാനത്തിന് തകരാറുണ്ടാക്കുമെന്നാണ് ആശങ്ക ഉയര്‍ന്നിട്ടുള്ളത്. ആമസോണ്‍, ക്ലെയേഴ്‌സ് ആക്‌സസറീസ്, ഹോക്കിന്‍സ് ബസാര്‍ എന്നിവ ഉല്‍പ്പന്നം ഒഴിവാക്കിയിട്ടുണ്ട്. കടുത്ത പിങ്ക് നിറത്തിലുള്ള യൂനികോണ്‍ മാജിക് പൂ, തവിട്ട് നിറത്തിലുള്ള മാജിക് പൂ എന്നിവയാണ് കളിപ്പാട്ട നിര്‍മാണ കമ്പനിയായ തോബാര്‍ ചില്ലറ വില്‍പ്പനക്കാരില്‍ നിന്ന് പിന്‍വലിച്ചത്.



കെ17, കെ18 എന്നീ ബാച്ചുകളില്‍പ്പെട്ട ക്ലേയില്‍ കൂടിയ തോതില്‍ ബോറോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ ബാച്ചുകളില്‍പ്പെട്ട ഉല്‍പ്പന്നത്തില്‍ ഒരു കിലോഗ്രാമില്‍ 1300 മില്ലീഗ്രാം ബോറാണ് കണ്ടെത്തിയത്. യൂറോപ്യന്‍ യൂനിയന്‍ നിയമപ്രകാരം കിലോഗ്രാമിന് 300 മില്ലീഗ്രാം ബോറോണ്‍ ആണ് അനുവദനീയ അളവ്.

Next Story

RELATED STORIES

Share it