- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടാന്‍സേഷ്യ-എര്‍ബഗ്രൂപ്പിന്റെ ഹെര്‍മറ്റോളജി ശ്രേണി കേരളത്തില്‍
ലാബ് ടെക്‌നിഷ്യന്‍ മാരെയും, ക്ലിനിക്കല്‍ ജീവനക്കാരെയും, ആരോഗ്യ സ്ഥാപനങ്ങളെയും പൂര്‍ണ ഓട്ടോമേറ്റഡ് ഹീമറ്റോളജി അനലൈസര്‍, റീ ഏജന്റ്‌സ് ഉപയോഗിച്ച് രക്ത പരിശോധന വഴി കൃത്യമായി രോഗ നിര്‍ണയം നടത്തുന്നതിന് ട്രാന്‍സ് ഏഷ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇന്‍ വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) കമ്പനിയായ ട്രാന്‍സേഷ്യ ബയോ മെഡിക്കല്‍സ് രാജ്യാന്തര നിലവാരമുള്ള ഹേമറ്റോളജിശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു. .ട്രാന്‍സ് ഏഷ്യയുടെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായി രക്തപരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 25 ശതമാനം വരെ വിലക്കുറവും നല്‍്കുമെന്ന് ട്രാന്‍സ് ഏഷ്യ ബയോ മെഡിക്കല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാല വസീറാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുലാബ് ടെക്‌നിഷ്യന്‍ മാരെയും, ക്ലിനിക്കല്‍ ജീവനക്കാരെയും, ആരോഗ്യ സ്ഥാപനങ്ങളെയും പൂര്‍ണ ഓട്ടോമേറ്റഡ് ഹീമറ്റോളജി അനലൈസര്‍, റീ ഏജന്റ്‌സ് ഉപയോഗിച്ച് രക്ത പരിശോധന വഴി കൃത്യമായി രോഗ നിര്‍ണയം നടത്തുന്നതിന് ട്രാന്‍സ് ഏഷ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.
എച്ച് 360, എച്ച് 560, എലൈറ്റ് 580 എന്നീ അനലൈസറുകള്‍ യൂറോപ്പ് ഉള്‍പ്പെടെ ഉള്ള അന്താരാഷ്ട്ര വിപണികളില്‍ വ്യാപകമായി ഉപയോഗിക്കുന്നണ്ട്. രോഗിയുടെ ബ്ലഡ് കൗണ്ട് പരിശോധിച്ചു, രക്ത സെല്ലുകള്‍ വിശകലനം ചെയ്തും രോഗ നിര്‍ണയം നടത്തി ചികില്‍സ എളുപ്പമാക്കാന്‍ അനലൈസസറുകള്‍ സഹായിക്കുന്നു. സാധാരണ അനലൈസറുകള്‍ രക്തത്തിലെ വൈറ്റ് സെല്ലുകളെ മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള ബ്ലഡ് കൗണ്ട് ആണ് നല്‍്കുക. എന്നാല്‍ അത്യാധുനിക അനലൈസറുകള്‍ കൊണ്ട് ശരീരത്തിലെ ചെറിയ കോശങ്ങളെ കണ്ടെത്താനും അപൂര്‍വ ഇനത്തിലുള്ള രക്ത അവസ്ഥയെ പോലും നിര്‍ണയിക്കാനും സാധിക്കുന്നു.സാധാരണ രക്ത പരിശോധനക്ക് പുറമെ ശരീരത്തിലെ പ്ലേറ്റ്‌ലറ്റ് കളെ കണ്ടെത്തുന്ന 'പ്ലേറ്റ്‌ലറ്റ് ലാര്‍ജ് സെല്‍ റേഷിയോ, പ്ലേറ്റ്‌ലറ്റ് ലാര്‍ജ് സെല്‍ കോണ്‍സെന്‍ട്രേഷന്‍ എന്നിവയും ഈ രീതിയിലുള്ള രക്ത പരിശോധന കൊണ്ട് സാധിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള രക്ത പരിശോധനക്ക് വലിയ പ്രസക്തിയാണുള്ളത്. കാരണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം തൊഴിലാളികള്‍ പണിയെടുക്കുന്നവരായി കേരളത്തിലുണ്ട്. ഇവരില്‍ വലിയ പ്ലേറ്റ്‌ലറ്റു കളും, അത് പോലെ രക്ത സാംപിളുകളില്‍ വ്യതിയാനവും കാണാറുണ്ട്. കൂടാതെ ഉയര്‍ന്ന പ്ലേറ്റ്‌ലറ്റ് കൗണ്ട് ഉള്ള ത്രോംബോസൈറ്റോസിസ്, താഴ്ന്ന കൗണ്ട് ഉള്ള ത്രോംബോസൈറ്റോപീനിയ എന്നിവ വേര്‍തിരിച്ചെടുക്കാനും ഈ രീതികള്‍ കൊണ്ട് സാധിക്കുമാല വസീറാനി പറഞ്ഞു.ട്രാന്‍സ് ഏഷ്യ സീനിയര്‍ അഡൈ്വസര്‍ അനില്‍ ജോത്വാനിഎര്‍ബാ ഗ്രൂപ്പ് ഗ്ലോബല്‍ പ്രോഡക്റ്റ് മാനേജര്‍ ഡോ.ദിമിത്രി ഗ്യാന്‍സോഡിസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
പശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMTകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
13 Dec 2024 2:22 AM GMTസംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT