Health

ഐ ട്രിപ്പിള്‍ ഇ യുടെ കെ പി പി നമ്പ്യാര്‍ പുരസ്‌കാരം ഡോ. എം എസ് വല്യത്താന്

സാമൂഹ്യ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് രാജ്യത്തെ ബയോ മെഡിക്കല്‍ ഗവേഷണത്തിന് നല്‍കിയ ഗണ്യമായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.മാനുഷ്യരാശിക്ക് സാങ്കേതികവിദ്യ ഗവേഷണത്തിലൂടെ നല്‍കുന്ന സമഗ്ര സംഭാവനകള്‍, സാങ്കേതികവിദ്യ സാര്‍വ്വത്രികമാക്കല്‍, സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ താഴെത്തട്ടില്‍ വരെ ലഭ്യമാക്കുക തുടങ്ങിയ ഐ ട്രിപ്പിള്‍ ഇ കാഴ്ചപ്പാടിന് നല്‍കുന്ന സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയുള്ള അവാര്‍ഡാണിത്

ഐ ട്രിപ്പിള്‍ ഇ യുടെ കെ പി പി നമ്പ്യാര്‍ പുരസ്‌കാരം ഡോ. എം എസ് വല്യത്താന്
X

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയേഴ്സ് (ഐ ട്രിപ്പിള്‍ ഇ) കേരള ഘടകം സ്ഥാപക ചെയര്‍മാനും, ഇലക്ട്രോണിക്സ് വ്യവസായ മേഖലയുടെ കുലപതിയുമായ പത്മഭൂഷണ്‍. കെ പി പി നമ്പ്യാരുടെ പേരിലുള്ള അവാര്‍ഡ് കാര്‍ഡിയാക് സര്‍ജനും ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസസ് ആന്റ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം എസ് വല്യത്താന് നല്‍കി.സാമൂഹ്യ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് രാജ്യത്തെ ബയോ മെഡിക്കല്‍ ഗവേഷണത്തിന് നല്‍കിയ ഗണ്യമായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

മാനുഷ്യരാശിക്ക് സാങ്കേതികവിദ്യ ഗവേഷണത്തിലൂടെ നല്‍കുന്ന സമഗ്ര സംഭാവനകള്‍, സാങ്കേതികവിദ്യ സാര്‍വ്വത്രികമാക്കല്‍, സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ താഴെത്തട്ടില്‍ വരെ ലഭ്യമാക്കുക തുടങ്ങിയ ഐ ട്രിപ്പിള്‍ ഇ കാഴ്ചപ്പാടിന് നല്‍കുന്ന സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയുള്ള അവാര്‍ഡാണിത്.തിരുവനന്തപുരത്ത് അപ്പോളോ ദിമോറ, കൊച്ചി നൊവോട്ടല്‍, കോഴിക്കോട് ഹോട്ടല്‍ ദി റാവിസ് എന്നിവിടങ്ങളില്‍ ഒരേസമയം നേരിട്ടു നടന്ന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഹൈബ്രിഡ് മോഡലില്‍ ഒരുക്കിയിരുന്നു.

വികസന മാതൃക ഏതായാലും ഇച്ഛാശക്തി അനിവാര്യമാണെന്ന് ഡോ.എം.എസ്. വല്യത്താന്‍ പറഞ്ഞു.മൂലധനവും, പദ്ധതികളും ചട്ടങ്ങളും ആവശ്യത്തിനുണ്ടായിട്ടും വികസനം സാധ്യമാവാത്ത സാഹചര്യമാണ് നമുക്കുള്ളത്. പഴയ പദ്ധതികള്‍ പലതും പത്ത് വര്‍ഷത്തിനുശേഷം അവലോകനം ചെയ്യുമ്പോള്‍ പത്ത് ശതമാനം മാത്രമേ പൂര്‍ത്തിയായുള്ളൂ എന്നും, പലതും അപര്യാപ്തമാണെന്നും കാണാന്‍ സാധിക്കും. ഇച്ഛാശക്തിയില്ലാതെ മുന്നേറാന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണമെന്നും ഡോ. എം എസ് വല്യത്താന്‍ പറഞ്ഞു.ഐ ട്രിപ്പിള്‍ ഇ കേരള സെക്ഷന്‍ ചെയര്‍മാന്‍ ശ്രീമതി ശാരദ ജയകൃഷ്ണന്‍ കെപിപി നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അവാര്‍ഡ്സ് കമ്മിറ്റി ചെയര്‍ സതീഷ് ബാബു, ഐ ട്രിപ്പിള്‍ ഇ ഇന്ത്യ കൗണ്‍സില്‍ ചെയര്‍ സുരേഷ് നായര്‍ സംസാരിച്ചു.

ഐ ട്രിപ്പിള്‍ ഇ ഏര്‍പ്പെടുത്തിയ മറ്റ് അവാര്‍ഡുകളുടെ വിതരണവും നടന്നു. മികച്ച വനിതാ എഞ്ചിനീയര്‍-രമീത കെ(എന്‍പിഒഎല്‍, കൊച്ചി); ഔട്ട് സ്റ്റാന്‍ഡിംഗ് ഇന്‍ഡസ്ട്രി കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡ്- സി ബാലഗോപാല്‍(ടെറൂമോ പെന്‍പോള്‍); ഫ്രണ്ട് ഓഫ് ഐ ട്രിപ്പിള്‍ ഇ - പ്രസാദ് ബി നായര്‍ (സിഇഒ, മേക്കര്‍ വില്ലേജ്) ഡോ.കെ എന്‍ മധുസൂദനന്‍ (കുസാറ്റ്), ഡോ.പി എസ് സതിദേവി (എന്‍ഐടി കാലിക്കറ്റ് ) ഔട്ട് സ്റ്റാന്‍ഡിങ്ങ് ടീച്ചര്‍ അവാര്‍ഡ് ഡോ. ബിജുന കുഞ്ഞ് (ടികെഎം എന്‍ജിനീയറിങ്ങ് കോളെജ്), ഡോ.കെ ജെ ധനരാജ് (എന്‍ഐടി കാലിക്കറ്റ്); ഔട്ട്സ്റ്റാന്‍ഡിങ്ങ് റിസര്‍ച്ചര്‍ അവാര്‍ഡ് ഡോ ബി എസ് മനോജ് (ഐഐഎസ്ടി), ഔട്ട് സ്റ്റാന്‍ഡിങ്ങ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജെന്റോബോട്ടിക്സ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.ശങ്കര്‍ ജയരാജ്, ജിബി കൃഷ്ണ കെ. ജി, റെജിന്‍ നാരായണന്‍, ജൂലിയാന ബിജു, വര്‍ഗീസ് ചെറിയാന്‍, ആകാശ് നമ്പ്യാര്‍, മിഥുന്‍ സി ,ആല്‍ബിന്‍ പോള്‍ എന്നിവര്‍ക്ക് മികച്ച വോളണ്ടിയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

മികച്ച സ്റ്റുഡന്റ് വോളണ്ടിയര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, എറണാകുളം, ശ്രീ ചിത്ര തിരുന്നാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ലക്കിഡി ഐട്രിപ്പിള്‍ഇ വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

Next Story

RELATED STORIES

Share it