Health

കൊവിഡ് നെഗറ്റീവായോ...?; എന്നാലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കൊവിഡ് നെഗറ്റീവായോ...?; എന്നാലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
X

ലോകം ഇന്നും ഭീതിയില്‍ തന്നെയാണ്. ഒരു വര്‍ഷത്തോളമായി ലോകത്തിന്റെ സാമ്പത്തിക-സാമൂഹിക മണ്ഡലങ്ങളെയാകെ ഭീതിപ്പെടുത്തുന്നത് മറ്റാരുമല്ല-അദൃശ്യനായ ഒരു വൈറസാണ്. കൊറോണയെന്ന വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് എല്ലാവരും പറഞ്ഞത്. ആദ്യമൊക്കെ കേരളത്തിലും നല്ല പ്രതിരോധത്തിലായിരുന്നു. പതുക്കെ പതുക്കെ ചിത്രം മാറിത്തുടങ്ങി. മരണസംഖ്യയും രോഗബാധിതരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഇപ്പോഴും രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. പരിശോധനകളാവട്ടെ തുടര്‍ച്ചയായി നടക്കുന്നുമുണ്ട്. പലരും രോഗം വന്നുപോയിക്കോട്ടെ എന്ന നിലയിലാണ്. ചിലരെങ്കിലും അറിയാതെ രോഗം വന്നു പോയിട്ടുണ്ടാവുമെന്ന നിഗമനത്തിലുമാണ്. എന്നാല്‍, രോഗം വന്നവരില്‍ തന്നെ പല വിധത്തിലാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ കൊവിഡ് നെഗറ്റീവ് ആയാലും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവായ ശേഷവും ഏഴ് ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം.

ഇക്കാലയളവില്‍ പരിപൂര്‍ണ വിശ്രമമാണ് ആവശ്യം

രോഗമുക്തി നേടിയവര്‍ കൃത്യമായ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരണം

കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടരുത്

ചെറിയ പ്രവൃത്തികള്‍ ചെയ്യാം

സമീകൃതാഹാര രീതി പിന്തുടരണം

ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്നവരാണെങ്കില്‍ സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ കഴിക്കണം. രോഗ നിയന്ത്രണം പരിശോധിച്ച് ഉറപ്പുവരുത്തണം

പുകവലിയും മദ്യപാനവും ലഹരി ഉപയോഗവും ഒഴിവാക്കണം

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അവശേഷിപ്പിക്കുമെന്നാണ് പഠനം. ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസ്സം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നിലനില്‍ക്കാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

ശാരീരിക പ്രയാസം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം

മാനസിക പ്രശ്നങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട ക്ലിനിക്കുകളെ ആശ്രയിക്കണം


Covid negative ...?; these things need to be taken care




Next Story

RELATED STORIES

Share it