Latest News

സംഘടിത സക്കാത്ത് ശേഖരണവും വിതരണവും: ക്ഷേമ വിപ്ലവം സൃഷ്ടിക്കും

സംഘടിത സക്കാത്ത് ശേഖരണവും വിതരണവും: ക്ഷേമ വിപ്ലവം സൃഷ്ടിക്കും
X

കോഴിക്കോട്: സക്കാത്ത് ശേഖരണവും വിതരണവും കേന്ദ്രികൃത സ്വഭാവത്തിലേക്ക് വന്നാൽ നാട്ടിൽ സാമൂഹിക ക്ഷേമ വിപ്ലവം സൃഷ്ടിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ്റെ കേരള സക്കാത്ത് സെൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു.

സക്കാത്ത് ശേഖരണം ശരിയായ രീതിയിലും, അവകാശികളുടെ കൈകളിലും എത്താൻ പണ്ഡിതന്മാരും , സക്കാത്ത് കമ്മറ്റിക്കാരും മഹല്ലുകളും ഉണർന്ന് പ്രവർത്തിക്കണമെന്നും സെമിനാർ നിർദ്ദേശിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജ്ജാദ് സെമിനാർ ഉൽഘാടനം ചെയ്തു. വി.ടി.ബഷീർ അധ്യക്ഷത വഹിച്ചു. എ എം ജംഷീർ, സക്കരിയ്യ കല്ലായി, അബ്ദുറഹ്മാൻ, ബീ.വി. അഷ്റഫ് എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it