Latest News

വരാന്‍ പോകുന്ന ഗവണ്‍മെന്റിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റ്; വി ഡി സതീശന്‍

വരാന്‍ പോകുന്ന ഗവണ്‍മെന്റിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റ്; വി ഡി സതീശന്‍
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുമ്പ് ആളുകളെ പറ്റിക്കാനുള്ള പരിപാടിയാണ് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തന്നെ ഏറ്റവും മോശം പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നടത്തിയ വര്‍ഷമാണ് ഇതെന്നും ആരും വിശ്വസിക്കത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷം ചെയ്യാതിരുന്നത് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. ന്യൂ നോര്‍മല്‍ എന്നാല്‍ തോന്നിയതു പോലെ ബജറ്റില്‍ പറയുക അത് നടപ്പാക്കിതിരിക്കുക എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലകയറ്റം ഉള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.

2021 ല്‍ അധികാരത്തില്‍ വന്നതും പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നു പറഞ്ഞാണ്. ഇപ്പോഴും അതു തന്നെ പറയുന്നത്. തിരഞ്ഞെടുപ്പിനു മുുമ്പെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ക്ഷേമ പെന്‍ഷന്‍ തുടങ്ങിയത് ഏതു സര്‍ക്കാരിന്റെ കാലത്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയായിരന്ന ആര്‍ ശങ്കറിന്റെ കാലത്താണ് പെന്‍ഷന്‍ പദ്ധതി തുടങ്ങിയതെന്നും സിപിഎം ഗവണ്‍മെന്റിന്റെ കാലത്തല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ പറയുന്ന കണക്കും പ്രവര്‍ത്തിക്കുന്ന രീതിയും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന ഗവണ്‍മെന്റിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റാണ് നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടപ്പാക്കാന്‍ പോകുന്ന ബജറ്റ് യുഡിഎഫ് അവതിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it