Latest News

റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുട്യൂബ്

റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുട്യൂബ്
X

മോസ്‌കൊ: യുക്രെയ്‌നുമായുള്ള സംഘര്‍ഷം ശക്തമായതിനുപിന്നാലെ ഗൂഗില്‍ കമ്പനിയുടെ യുട്യൂബ് ആപ് റഷ്യന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. റഷ്യ ടുഡെ, സ്പുട്‌നിക്, അവരുടെ സഹോദര, ഉപ സ്ഥാപനങ്ങള്‍ക്കാണ് വിലക്കുള്ളത്. വിലക്ക് ആഗോളതലത്തില്‍ നടപ്പാവും.

കഴിഞ്ഞ ആഴ്ച ആപ്പിളും അവരുടെ പ്ലെസ്റ്റോറില്‍ നിന്ന് റഷ്യ ടുഡെ, സ്പുട്‌നിക് എന്നീ മാധ്യമങ്ങളുടെ ആപ്പുകള്‍ പിന്‍വലിച്ചിരുന്നു.

ടെക് ക്രഞ്ചാണ് വാര്‍ത്ത പുറത്തുവിട്ടത്.

നിരോധനം ഉടന്‍ നിലവില്‍ വരുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ആര്‍ടിക്കും സ്പുഡ്‌നിക്കിനും നേരത്തെ യുറോപ്യന്‍ യൂനിയനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it