ഗര്‍ഭിണിയായ ഭാര്യ കാണാന്‍ പോകുന്നത് ഒഴിവാക്കാന്‍ മാതാവിനെ കഴുത്തറുത്തു കൊന്നു
ഗര്‍ഭിണിയായ ഭാര്യ ഇടയ്ക്കിടെ മാതാവിനെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
BY NAKN26 Aug 2020 9:37 AM GMT

X
NAKN26 Aug 2020 9:37 AM GMT
മുംബൈ: യുവാവ് ഭാര്യാമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. ഗര്‍ഭിണിയായ ഭാര്യ അവരുടെ മാതാവിനെ കണാന്‍ പോകുന്നത് ഒഴിവാക്കാനാണ് യുവാവ് കടുംകൈ ചെയ്തത്. മുംബൈയിലെ തലോജ സെക്ടര്‍ 11ലെ രേഖ ശര്‍മ്മ എന്ന 45കാരിയാണ് മരുമകന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ മരുമകന്‍ പ്രഫുല്‍ സിയാലിയെ (28) പോലീസ് അറസ്റ്റ് ചെയ്തു . രേഖയുടെ ഇളയ മകളെയാണ് പ്രഫുല്‍ വിവാഹം ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യ ഇടയ്ക്കിടെ മാതാവിനെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പലതവണ ഇത് വിലക്കിയിരുന്നുവെങ്കിലും ഭാര്യ അനുസരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ഭാര്യാ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകിയെ കണ്ടെത്തിയത്.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT