Latest News

തൃക്കണ്ണാട് കടലില്‍ നിന്ന്‌ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി

തൃക്കണ്ണാട് കടലില്‍ നിന്ന്‌ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി
X

കാഞ്ഞങ്ങാട്: വീട്ടുകാര്‍ക്കും പ്രതിശ്രുത വധുവിനും കത്തെഴുതിവെച്ച ശേഷം കടലില്‍ ചാടിയ യുവ എഞ്ചിനീയറുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാഞ്ഞങ്ങാട്ട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയപ്രകാശിന്റെ മകനായ പ്രണവിന്റെ (33) മൃതദേഹമാണ് ഇന്ന് തൃക്കണ്ണാട് കടലില്‍ രാവിലെ 11.30ഓടെ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ പ്രണവിനെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് ഹോസ്ദുര്‍ഗ് പോലിസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ പ്രണവിന്റെ മൊബൈല്‍ ഫോണും ചെരുപ്പും ആത്മഹത്യാക്കുറിപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. പ്രണവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ബാംഗ്ലൂരിലെ പ്രമുഖ ഐ ടി കമ്പനിയിലെ എഞ്ചിനീയറായ അദ്ദേഹം മാസങ്ങളായി വര്‍ക്ക് അറ്റ് ഹോം ആയി വീട്ടിലായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it