Latest News

കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍

കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍
X

പയ്യോളി: കഞ്ചാവുമായിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ ഹൗസിലെ മജീദിന്റെ മകന്‍ പി. ഫഹദ് (29) ആണ് പോലീസ് പിടിയിലായത്. കഞ്ചാവുമായി എത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി എസ്.ഐ. പി എം സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ടീം പയ്യോളി ഹൈസ്‌കൂളിനടുത്ത് വച്ച് തടഞ്ഞെങ്കിലും ലാന്‍സര്‍ കാറുമായി പള്ളിക്കര റോഡിലേക്ക് രക്ഷപ്പെടുകയും അവിടെ നിന്ന് ചിങ്ങപുരം വഴി കൊയിലാണ്ടി ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നപ്പോള്‍ തിരിച്ച് വീണ്ടും പള്ളിക്കര ഭാഗത്തേക്ക് തിരിച്ചുവിട്ടു. ഒടുവില്‍ ട്രാന്‍സ്‌ഫോര്‍മുക്കില്‍ നിന്നും ഫഹദിനെ പിടികൂടി. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന ആള്‍ കഞ്ചാവ് പൊതിയുമായി രക്ഷപ്പെട്ടതായാണ് വിവരം. വേഗത കൂടിയ കാറില്‍ സഞ്ചരിച്ച ഇവര്‍ യാത്രക്കിടയില്‍ കഞ്ചാവ് വഴിയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നും പോലിസ് പറയുന്നു. ഫഹദിന്റെ കയ്യില്‍ നിന്നും ഇരുപത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

പയ്യോളി കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് ബിസിനസ് നടക്കുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഫഹദിന്റെ പേരില്‍ പയ്യോളി സ്‌റ്റേഷനില്‍ രണ്ട് കേസ് നേരത്തെ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it