എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കാസര്‍കോട്: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് കാസര്‍കോട് അറസ്റ്റില്‍. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്ചക്കിടയില്‍ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന് എംഡിഎംഎ പിടുകൂടുന്നത്.
ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ ഫവാസെന്ന് പോലിസ് പറയുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത 130 ഗ്രാം എംഡിഎംഎയ്ക്ക് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരും. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ചെങ്കള സ്വദേശിയായ 28 കാരനെ പോലിസ് അറസ്റ്റ് ചെയ്തത്.
കാറില്‍ കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാല് പേരെ കുണ്ടാറില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍ നിന്ന് വിതരണത്തിന് കൊണ്ട് വന്നതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ശനിയാഴ്ച ചന്തേര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുള്ളറ്റില്‍ കടത്തുകയായിരുന്നു എംഡിഎംഎയും പിടികൂടിയിരുന്നു.
RELATED STORIES
'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMT