Latest News

ഇരുപതോളം കളവ്‌കേസില്‍ പ്രതിയായ യുവാവ് പോലിസ് പിടിയില്‍

ഇരുപതോളം കളവ്‌കേസില്‍ പ്രതിയായ യുവാവ് പോലിസ് പിടിയില്‍
X

മാള: കേരളത്തിലെ ഇരുപതോളം പോലീസ് സ്‌റ്റേഷനുകളില്‍ കളവു കേസില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി ചുഴലി അഭി അഭിരാജ് (27) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. തൃശൂര്‍ റൂറല്‍ ജില്ലയിലെ മാള, കൊടുങ്ങല്ലൂര്‍, ചാലക്കുടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വിവിധ സ്ഥലങ്ങളില്‍ പകല്‍ സമയങ്ങളില്‍ വീട് കുത്തി തുറന്ന് മോഷണം നടന്നതിനെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. തൃശൂര്‍ റൂറല്‍ എസ് പി ആര്‍ വിശ്വനാഥ് ഐ പി എസ്സിന്റെ നിര്‍ദേശാനുസരണംഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്, ചാലക്കുടി ഡി വൈ എസ് പി സി ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപം കൊടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

മാള എസ് ഐ സജിന്‍ ശശി, റൂറല്‍ െ്രെകം ബ്രാഞ്ച് എസ് ഐ എം പി മുഹമ്മദ് റാഫി, എ എസ് ഐമാരായ ലാലു, ജയകൃഷ്ണന്‍ എന്നിവരും സി എ ജോബ്, മുഹമ്മദ് അഷറഫ്, തോമസ്, സീനിയര്‍ സി പി ഒ മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, ഇ എസ് ജീവന്‍, മിഥുന്‍ കൃഷ്ണ, എം വി മാനുവല്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതാം തിയ്യതി രാവിലെ മാള പള്ളിപ്പുറം സ്വദേശിയുടെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ വീട് കുത്തി തുറന്ന് രണ്ടു ലക്ഷം രൂപ കവര്‍ന്നതും ഇയാളെന്ന് സമ്മതിച്ചിട്ടുണ്ട്.സ്‌കൂട്ടറിലെത്തി ആളില്ലാത്ത വീടുകള്‍ നിരീക്ഷിച്ചു, വീടുകളുടെ പിന്‍വാതില്‍ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണവും മോഷ്ടിക്കുന്നതാണ് രീതി. കൂടുതല്‍ സ്ഥലങ്ങളില്‍ ഇയാള്‍ഈ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കേരളത്തിലുടനീളം നിരവധി സ്‌റ്റേഷന്‍ പരിധികളില്‍ മോഷണ കേസുകളുള്ള ഇയാളെ ആലപ്പുഴ ജില്ലയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കുന്നത്തുനാട്, ചോറ്റാനിക്കര, പുത്തന്‍കുരിശ്, മുളംതുരുത്തി, കുറുപ്പംപടി, കോലഞ്ചേരി, കുന്നിക്കോട്, അഞ്ചല്‍, കടയ്ക്കല്‍, വൈക്കം, ഏറ്റുമാനൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട, അരൂര്‍, മാള, കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്.

Next Story

RELATED STORIES

Share it