Latest News

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
X

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. രാകേഷ് (21) എന്നയാളെയാണ് സോലദേവനഹള്ളി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതി രാത്രി ഡോക്ടര്‍ തന്റെ താമസസ്ഥലമായ പിജിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

സ്‌കൂട്ടറിലെത്തിയ പ്രതി യുവതിയെ തടഞ്ഞുനിര്‍ത്തുകയും ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.

Next Story

RELATED STORIES

Share it