Latest News

താനൂരില്‍ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

താനൂരില്‍ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍
X

താനൂര്‍: എംഡിഎംഎ എന്ന മാരകമയക്കുമരുന്നുമായി യുവാവ് താനൂര്‍ പോലിസിന്റെ പിടിയിലായി. മംഗലം തിരുത്തുമ്മല്‍ തൈകുട്ടത്തില്‍ ഫാസില്‍ (28)നെയാണ് താനാളൂര്‍ മൂന്നാം മൂലയില്‍ വെച്ച് 10.320 മില്ലിഗ്രാം മാരകമയക്കുമരുന്നുമായി താനൂര്‍ പോലിസ് പിടികൂടിയത്. താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.

എസ്‌ഐമാരായ ശ്രീജിത്ത്, രാജു, എഎസ്‌ഐമാരായ റഹിം, യുസഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it