Latest News

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയില്‍

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയില്‍
X

മലപ്പുറം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് പോലിസ് അറസ്റ്റുചെയ്തത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്ററിന് സമീപത്തായിരുന്നു സംഭവം. ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതോടെ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതകശ്രമത്തിനും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it