Latest News

യുവാവ് മലയില്‍ കുടുങ്ങിയ സംഭവം; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ആരോപിച്ച് ജില്ലാ ഫയര്‍ ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

യുവാവ് മലയില്‍ കുടുങ്ങിയ സംഭവം; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ആരോപിച്ച് ജില്ലാ ഫയര്‍ ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്
X

പാലക്കാട്: പാലക്കാട് ചേറാട് കൂമ്പാച്ചി മലയില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച് പാലക്കാട് ജില്ലാ ഫയര്‍ ഓഫിസര്‍ക്ക് ഡയറക്ടര്‍ ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. യഥാസമയത്ത് വിവരങ്ങള്‍ മുകളിലേക്ക് അറിയിച്ചില്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസ് ഡയറക്ടര്‍ ജനറലാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

വകുപ്പില്‍ വേണ്ടത്ര വിദഗ്ധര്‍ ഉണ്ടായിരുന്നിട്ടും സമയത്ത് അറിയിക്കാതിരുന്നതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. പ്രദേശത്തേക്ക് ആവശ്യമായ ജീവനക്കാരെ അയയ്ക്കുന്നതിലും വീഴ്ചയുണ്ടായി. ബാബുവിന്റെ കാര്യത്തില്‍ സൈന്യം ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവര്‍ ഫോഴ്‌സിലുണ്ട്. അവരുടെ സഹായം തേടുന്നതില്‍ വീഴ്ച വരുത്തി- 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it