Latest News

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു
X

ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി ആല്‍പ്പാറ സ്വദേശി രാജന്‍ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ അനൂപിനെ കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാജന്റെ പിതൃസഹോദരിയുടെ മകനാണ് അനൂപ്. രാജന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.

ഗുരുതരമായി പരിക്കേറ്റ രാജനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it