Latest News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവിനു പരിക്ക്

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവിനു പരിക്ക്
X

കണ്ണൂര്‍: പിതാവിനോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവ് ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചു. ചാലക്കുന്നിലുണ്ടായ അപകടത്തില്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ ആദിത് എസ് നായര്‍(23) ആണ് മരിച്ചത്. പിതാവ് പി വി ശിവദാസന് പരിക്കേറ്റു. ഇരുവരും കൂത്തുപറമ്പില്‍ നിന്നു ബൈക്കില്‍ കണ്ണൂരിലേക്ക് വരികയായിരുന്നു. ലോറിയിടിച്ച് തെറിച്ചുവീണ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിതിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Young man killed in bike-lorry collision; Father injured

Next Story

RELATED STORIES

Share it