Latest News

നീറ്റ്, കീം പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ സൗജന്യ ആപ്ലിക്കേഷനുമായി കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ യുവസംരംഭകര്‍

നീറ്റ്, കീം പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ സൗജന്യ ആപ്ലിക്കേഷനുമായി കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ യുവസംരംഭകര്‍
X

കോഴിക്കോട്: മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയായ നീറ്റ്, ജെഇഇ, കീം എന്നീ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷനുമായി യുവസംരഭകര്‍. കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഒരു കൂട്ടം ഡെവലപ്പര്‍മാരാണ് ഇതിനുപിന്നില്‍.

ഫോക്കസ് ഏരിയ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനില്‍ എന്‍സിആര്‍ടി സിലബസും മുന്‍കാല ചോദ്യപേപ്പറുകളും അടിസ്ഥാനമാക്കി ചാപ്റ്റര്‍ വൈസ് എക്‌സാം, സബ്ജക്ട് വൈസ് എക്‌സാം, മോഡല്‍ എക്‌സമുകള്‍ എന്നിവ തുടര്‍ച്ചയായി പലതവണകളിലായി പ്രാക്ടീസ് ചെയ്യാവുന്നതാണ്. അവസാന 20 വര്ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ മുന്‍ നിര്‍ത്തിയാണ് പരീക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ അപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്. ഫോക്കസ് ഏരിയ എന്ന് സെര്‍ച്ച് ചെയ്താല്‍ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലെയ്‌സ്‌റ്റോറില്‍ ലഭ്യമാണ്. റഫീഖ് പാറക്കല്‍, നിയാസ് ഉസൈന്‍, അദീബ്, ഹരി, അനുശ്രീ എന്നിവരാണ് അപ്ലിക്കേഷന്‍ രൂപകല്‍പനചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it