Latest News

'ഹിന്ദുവായിരിക്കുന്നിടത്തോളം നിങ്ങള്‍ ശൂദ്രനായി തുടരും'; എ രാജയുടെ പരാമര്‍ശം വിദ്വേഷം പ്രസരിപ്പിക്കുന്നതെന്ന് ബിജെപി

ഹിന്ദുവായിരിക്കുന്നിടത്തോളം നിങ്ങള്‍ ശൂദ്രനായി തുടരും; എ രാജയുടെ പരാമര്‍ശം വിദ്വേഷം പ്രസരിപ്പിക്കുന്നതെന്ന് ബിജെപി
X

ചെന്നൈ: ജാതിവ്യവസ്ഥയുടെ ഭീകത വെളിപ്പെടുത്തിയ ഡിഎംകെ നേതാവ് എ രാജയുടെ പ്രസംഗത്തിലെ വരികള്‍ സമൂഹത്തില്‍ വിദ്വേഷം പ്രസരിപ്പിക്കുന്നതാണെന്ന വിമര്‍ശനവുമായി ബിജെപി. നീലഗിരിയിലെ എംപിയും ഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ് മുന്‍ കേന്ദ്ര മന്ത്രികൂടിയായ ഡി രാജ. ശൂദ്രന്മര്‍ക്ക് മനുസ്മൃതി വിദ്യാഭ്യാസവും തൊഴിലും തുല്യതയും നിഷേധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഹിന്ദുവായി തുടരുന്നത് വരെ നീ ശൂദ്രനാണ്. ശൂദ്രനായി തുടരുന്നത് വരെ വേശ്യയുടെ മകനാണ്. ഹിന്ദുവായി തുടരുന്നത് വരെ നീ പഞ്ചമന്‍ (ദലിത്) ആണ്. ഹിന്ദുവായി തുടരുന്നതുവരെ നീ തൊട്ടുകൂടാത്തവനാണ്'- ഒരു ഡിഎംകെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജാതിക്കെതിരേ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമാണ്.

'നിങ്ങളില്‍ എത്രപേര്‍ വേശ്യകളുടെ മക്കളായി തുടരാന്‍ ആഗ്രഹിക്കുന്നു? നിങ്ങളില്‍ എത്രപേര്‍ തൊട്ടുകൂടാത്തവരായി തുടരാന്‍ ആഗ്രഹിക്കുന്നു? ഈ ചോദ്യം ഉയര്‍ത്തിയാല്‍ മാത്രമേ അത് സനാതനത്തെ (ധര്‍മ്മം) തകര്‍ക്കുകയുള്ളൂ.'- വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

ഒരാള്‍ ക്രിസ്ത്യാനിയോ മുസ് ലിമോ പേര്‍ഷ്യനോ അല്ലെങ്കില്‍ ഹിന്ദുവായിരിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'ഇത്രയും ക്രൂരത നേരിടുന്ന മറ്റൊരു രാജ്യമുണ്ടോ?' എന്നും അദ്ദേഹം ചോദിച്ചു.

രാജയുടെ പരാമര്‍ശം സംവാദത്തിന്റെ ദയനീയതാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന മേധാവി അണ്ണാമലൈ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it