മന്ത്രിയുടെ മരണം: യോഗി ആദിത്യനാഥ് അയോധ്യാ സന്ദര്‍ശനം ഒഴിവാക്കി

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ ഭൂമിപൂജയുടെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനുള്ള സന്ദര്‍ശനം ഒഴിവാക്കി. യോഗിയുടെ മന്ത്രിസഭയില്‍ അംഗമായ കമല്‍ റാണി വരുണ്‍ന്റെ മരണത്തെ തുടര്‍ന്നാണ് സന്ദര്‍ശന പരിപാടി ഒഴിവാക്കിയത്.
ജൂലൈ 18ന് കൊവിഡ് സ്ഥിരീകരിച്ച കമല്‍ റാണി വരുണ്‍ ഇന്ന് ഞായറാഴ്ചയാണ് ലഖ്‌നോവില്‍ വച്ച് അന്തരിച്ചത്. അവര്‍ക്ക് 62 വയസ്സായിരുന്നു.
''എന്റെ സഹപ്രവര്‍ത്തകയുടെ മരണവാര്‍ത്ത ഏറെ അസ്വസ്ഥജനകമാണ്. സംസ്ഥാനത്തിന് വളരെ മികച്ച ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബത്തിന് എന്റെ ആദരാജ്ഞലികള്‍''- മന്ത്രി ട്വീറ്റ് ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിനാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനും ജില്ലാ അധികാരികളുമായി ചേരാനിരുന്ന പുനഃരവലോകന യോഗവുമാണ് മാറ്റിവച്ചത്.
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT