Latest News

ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി അന്‍സാറുല്ല

ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി അന്‍സാറുല്ല
X

സന്‍ആ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. ഹൈഫ, നെഗേവ്, ഐലാത്ത്, ബീര്‍ അല്‍ ഷെബ എന്നീ പ്രദേശങ്ങളിലേക്കാണ് യെമനില്‍ നിന്നും ഡ്രോണുകള്‍ എത്തിയത്. ഇതോടെ ലക്ഷക്കണക്കിന് ജൂതകുടിയേറ്റക്കാര്‍ ബങ്കറുകളില്‍ ഒളിച്ചു. യെമനില്‍ നിന്നയച്ച ആറു ഡ്രോണുകളും ലക്ഷ്യം കണ്ടെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ആക്രമണം നടത്തിയതെന്നും ഗസയിലെ ഉപരോധം പിന്‍വലിച്ചെങ്കില്‍ ആക്രമണങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it