എഴുത്തുകാരന്‍ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു
പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്‍ കൊണ്ട് എഴുത്തുകാരെയും വായനാലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണന്‍ കരിങ്ങാട്.

കോഴിക്കോട്: എഴുത്തുകാരന്‍ കണ്ണന്‍ കരിങ്ങാട് (66) അന്തരിച്ചു. കുറ്റിയാടിക്കടുത്ത ചങ്ങരംകുളത്തായിരുന്നു താമസം. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്‍ കൊണ്ട് എഴുത്തുകാരെയും വായനാലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണന്‍ കരിങ്ങാട്.
സാധാരണ തൊഴിലാളിയായിരുന്നു. എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മടിക്കുകയോ അരികുചേര്‍ന്നു ജീവിക്കുകയോ ചെയ്യുന്നവരെ കണ്ടത്താന്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളിലൊന്നായിരുന്നു 'പൂര്‍വ്വാപരം'.
പൂര്‍വ്വാപരത്തിന് വായനാലോകം അഭൂതപൂര്‍വ്വമായ സ്വീകാര്യതാണ് നല്‍കിയത്. തുടര്‍ന്ന് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസീദ്ധീകരിച്ച 'പ്രതിലോകം' മഹാഭാരതകഥയിലെ മൗനത്തെ ചികഞ്ഞെടുത്ത കൃതിയായിരുന്നു. പ്രതിലോകത്തിന് പൂര്‍ണ്ണ പുരസ്‌കാരം ലഭിച്ചിരുന്നു.
തെക്കേയിന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പലതവണ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട് കണ്ണന്‍ കരിങ്ങാട്. തിരമാലകളില്‍നിന്നും വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം സ്വന്തമായി നിര്‍മിച്ചു.
സിപിഎം കരിങ്ങാട് ബ്രാഞ്ച് സിക്രട്ടറിയായും പുരോഗമനകലാ സാഹഹത്യ സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി, മക്കള്‍: ജിനീഷ്, ജിഷ. മരുമകന്‍: മനോജന്‍ (കൈവേലി)
എ കെ അഗസ്തി, ബാലന്‍ തളിയില്‍, പി പി ഭാസ്‌കരന്‍ മാഷ്, പി പി വാസുദേവന്‍, ടി നാരായണന്‍, നാസര്‍ തയ്യുള്ളതില്‍, ശിവാനന്ദന്‍, ചന്ദ്രന്‍ പൂക്കാട്, ദിവാകരന്‍, കെ പി ബാബു. കെ ജി മണിക്കുട്ടന്‍, കെ ഷിനു, എസ് പി വിജയന്‍ എന്നിവര്‍ അനുശോചനയോഗത്തില്‍ സംസാരിച്ചു.
RELATED STORIES
തെക്കന് കര്ണാടകക്ക് മുകളില് ചക്രവാതച്ചുഴി;കേരളത്തില് മേയ് 20 വരെ...
16 May 2022 5:41 AM GMTഭക്ഷ്യസാമഗ്രികള് ഹോട്ടലിലെ ശുചിമുറിയില്;ചോദ്യം ചെയ്ത ഡോക്ടര്ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര് അപകടത്തില്പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില് നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന്...
16 May 2022 2:31 AM GMT