റെസ് ലിങ്ങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം; വിജയികള്‍ക്ക് സ്വീകരണം നല്‍കി

തൃശൂര്‍: നേപ്പാളില്‍ നടന്ന ഇന്ത്യനേപ്പാള്‍ ഇന്റര്‍നാഷണല്‍ റെസ് ലിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി തിരിച്ചെത്തിയ താരങ്ങള്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. തോന്നല്ലൂര്‍ ഹനീഫ-സഫിയ ദമ്പതികളുടെ മകന്‍ കെ എച്ച് ഫിര്‍ദൗസ്, ആദൂര്‍ റഫീഖ് തങ്ങള്‍-നൗഷിജ ദമ്പതികളുടെ റഈസുദ്ധീന്‍, കരിയന്നൂര്‍ രവി-നിഷ ദമ്പതികളുടെ മകന്‍ കെ ആര്‍ വിഷ്ണു, കടങ്ങോട് പാറപ്പുറം ബോബി -ഷീല ദമ്പതികളുടെ മകന്‍ കൈലാസ് എന്നിവരെയാണ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂരിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം സംഘടിപ്പിച്ചത്. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എരുമപ്പെട്ടി റെസ്‌ലിങ്ങ് ക്ലബ്ബിലെ താരങ്ങളാണ് ഇവര്‍. ഈ നേട്ടത്തോടെ 2024 ല്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലേക്ക്
നാല് പേരും യോഗ്യത നേടി. അജി കടങ്ങോട്, റെജി കുമ്പളങ്ങാട്, ലത്തീഫ്, എരുമപ്പെട്ടി സ്‌കൂളിലെ കായിക അധ്യാപകന്‍ മുഹമ്മദ് ഹനീഫ തുടങ്ങിയവരാണ് പരിശീലകര്‍. ഫിര്‍ദൗസ് 125 കിലോഗ്രാം വിഭാഗത്തിലും റഈസുദ്ധീന്‍ 87 കിലോഗ്രാം വിഭാഗത്തിലും വിഷ്ണു 97 കിലോഗ്രാം വിഭാഗത്തിലും കൈലാസ് 130 കിലോഗ്രാം വിഭാഗത്തിലുമാണ് സ്വര്‍ണ്ണം നേടിയത്.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT