Latest News

ഇന്ത്യയിലെ കൊവിഡ് മരണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ പത്തിരട്ടിയെന്ന് ലോകാരോഗ്യസംഘടന: നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ കൊവിഡ് മരണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ പത്തിരട്ടിയെന്ന് ലോകാരോഗ്യസംഘടന: നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങളെച്ചൊല്ലി ആഗോളതലത്തില്‍ വിവാദം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യ സര്‍ക്കാര്‍ അംഗീകരിച്ച കൊവിഡ് മരണങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ചെറിയൊരു അംശംമാത്രമാണ്. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടല്‍ അശാസ്ത്രീയവും സ്ഥിതിവിവരശാസ്ത്രത്തിന്റെ തെറ്റായ പ്രയോഗവുമാണെ്‌നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

വ്യാഴാഴ്ചയാണ് ലോകാരോഗ്യ സംഘടന കൊവിഡ്മരണങ്ങളെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. അതുപ്രകാരം ജനുവരി 2020 മുതല്‍ 2021 ഡിസംബര്‍ വരെ ഇന്ത്യ സര്‍ക്കാര്‍ മുന്നോട്ടുവച്ചതിനേക്കാള്‍ 4.7 ദശലക്ഷം കൊവിഡ് മരണങ്ങള്‍ ഇന്ത്യയിലുണ്ടായി. ഈ കണക്ക് ഇന്ത്യയുടെ ഔദ്യോഗിക കണക്കിനേക്കാള്‍ പത്തിരട്ടി അധികവും ആഗോള തലത്തിലുണ്ടായ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നുമാണ്. ആഗോള തലത്തില്‍ 15 ദശലക്ഷം പേരാണ് മരിച്ചത്.

സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം കണക്കുപ്രകാരം ഇന്ത്യയില്‍ 2020ല്‍ 4,74,806 അധികമരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യസംഘടനക്ക് ചില വെബ്‌സൈറ്റുവഴിയോ മാധ്യമറിപോര്‍ട്ടനുസരിച്ചോ ആണ് മരണത്തെക്കുറിച്ചുള്ള കണക്കുകള്‍ ലഭിച്ചതെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. അതില്‍നിന്നുണ്ടാക്കിയ മാത്തമാറ്റിക്കല്‍ മോഡലാണ് ഉപയോഗിച്ചത്. ആ പഠന രീതി ശരിയല്ലെന്നാണ് ഇന്ത്യയുടെ ആക്ഷേപം. അതിനുവേണ്ടി ഉപയോഗിച്ച മാത്തമാറ്റിക്കല്‍ മോഡലിനെയും സര്‍ക്കാര്‍ തളളി.

Next Story

RELATED STORIES

Share it