Latest News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.5 കോടി കടന്നു; ബ്രസീലില്‍ മരണസംഖ്യ 1.75 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.5 കോടി കടന്നു; ബ്രസീലില്‍ മരണസംഖ്യ 1.75 ലക്ഷം
X

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.5 കോടി കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 65,048,192 ആണ് രോഗബാധിതരുടെ എണ്ണം. 15 ലക്ഷത്തിലേറെ പേര്‍ രോഗം ബാധിച്ച് മരിച്ചു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. അമേരിക്കയില്‍ 14,102,568 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 2,75,729 പേര്‍ മരിച്ചു. ബ്രസീല്‍ ആണ് മരണസംഖ്യയില്‍ രണ്ടാമത്. ഇവിടെ 755 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചു. ഇതോടെ മരണസംഖ്യ 1,75,270 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 50,343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 6,487, 084 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 95 ലക്ഷം പിന്നിട്ടു.

കൊവിഡിനെ നേരിടാന്‍ പല രാജ്യങ്ങളും ഇതിനകം തന്നെ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചുകഴിഞ്ഞു. ഫിസൈര്‍, ബയോണ്‍ടെക് (ബിഎന്‍ടി 162), മൊഡേണ (എംആര്‍എന്‍എ-1273), കാന്‍സിനോ ബയോളജിക്സ് (അഡി5-എന്‍സിഒവി) ഒക്സഫഡ്-ആസ്ട്രസെനക വാക്സിന്‍ എന്നിവയാണവ. മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it