Latest News

ആഴ്ച്ചയില്‍ നാലു ദിവസം ജോലി മൂന്ന് അവധി: പുതിയ തൊഴില്‍ വ്യവസ്ഥയുമായി കേന്ദ്രം

ആഴ്ചയില്‍ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും.

ആഴ്ച്ചയില്‍ നാലു ദിവസം ജോലി മൂന്ന് അവധി: പുതിയ തൊഴില്‍ വ്യവസ്ഥയുമായി കേന്ദ്രം
X

ന്യൂഡല്‍ഹി: തൊഴില്‍ ദിനങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. പുതുതായി മൂന്നു വ്യവസ്ഥകളാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ആഴ്ച്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ നാല് ദിവസം ജോലി, 10 മണിക്കൂറോളം വച്ച് ആഴ്ചയില്‍ അഞ്ച് ദിവസം, എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ജോലി. ഈ മൂന്ന് രീതികളിലൊന്ന് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.


ആഴ്ചയില്‍ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും. അഞ്ച് ദിവസം വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ അവധി നല്‍കേണ്ടി വരും. അതേ സമയം അന്തിമ തൊഴില്‍ കോഡില്‍ മാറ്റങ്ങളുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തൊഴിലുടമകളെയോ തൊഴിലാളികളെയോ ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല.




Next Story

RELATED STORIES

Share it