നാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം വിജ്ഞാപനമിറക്കി

ഡല്‍ഹി: വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നാരി ശക്തി വന്ദന്‍ അധീനിയം എന്ന പേരില്‍ നിയമം അറിയപ്പെടും.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് അതായത് 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. രാജ്യസഭയില്‍ 215 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആരും ബില്ലിനെ എതിര്‍ത്തില്ല.
പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ചട്ടം 344 പ്രകാരം ബില്‍ അവതരിപ്പിച്ചതിനാല്‍ 50 ശതമാനം സംസ്ഥാനങ്ങളില്‍ ബില്‍ പാസാക്കേണ്ടതില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും നിയമം നടപ്പിലാകുക. 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തല്‍.
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT