Latest News

അസമിലെ തോക്ക് ലൈസന്‍സ്: പ്രതിഷേധവുമായി വനിതാസംഘടന

അസമിലെ തോക്ക് ലൈസന്‍സ്: പ്രതിഷേധവുമായി വനിതാസംഘടന
X

ഗുവാഹതി: അസമിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ ഇതരവിഭാഗങ്ങള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വനിതാസംഘടന രംഗത്തെത്തി. നാരി നാഗരിക് മഞ്ച് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങളായി കെട്ടിപ്പടുത്ത സമാധാനം തകരാന്‍ കാരണമാവുമെന്ന് സംഘടന വ്യക്തമാക്കി. 1960കള്‍ മുതല്‍ അസമില്‍ സംഘര്‍ഷമുണ്ടെങ്കിലും 2009-10 കാലം മുതല്‍ വലിയ അക്രമങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ആയുധങ്ങള്‍ സ്വതന്ത്രമായി ലഭ്യമായതോടെ തൊട്ടടുത്ത മണിപ്പൂര്‍ സംസ്ഥാനത്ത് വലിയ സംഘര്‍ഷങ്ങളുണ്ടായി. ആയുധങ്ങള്‍ എത്തുകയാണെങ്കില്‍ അസമിലും സംഘര്‍ഷം രൂപപ്പെടാം. അതിനാല്‍, തോക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it