Latest News

പെട്രോള്‍ പമ്പിലെ വാക്കുതര്‍ക്കത്തിനിടെ തോക്കുചൂണ്ടിയ യുവതിക്കെതിരേ കേസ് (വീഡിയോ)

പെട്രോള്‍ പമ്പിലെ വാക്കുതര്‍ക്കത്തിനിടെ തോക്കുചൂണ്ടിയ യുവതിക്കെതിരേ കേസ് (വീഡിയോ)
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ പെട്രോള്‍ പമ്പിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടിയ യുവതിക്കും കുടുംബത്തിനുമെതിരേ കേസെടുത്തു. സാന്‍ഡി റോഡിലെ എച്ച്പി പമ്പില്‍ സിഎന്‍ജി നിറക്കാന്‍ എത്തിയ വാഹനത്തിന്റെ ഉടമകളും പമ്പ് ജീവനക്കാരും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

വാഹനം ഓടിച്ചിരുന്ന ഇഹ്‌സാന്‍ ഖാനെ പമ്പ് ജീവനക്കാരനായ രജനീഷ് കുമാര്‍ ഉന്തിയതോടെയാണ് മകള്‍ ആരിഫ ഖാന്‍ തോക്കുമായി എത്തിയത്. തുടര്‍ന്ന് രജനീഷ് കുമാറിന്റെ നെഞ്ചില്‍ തോക്കു വച്ചു. വീട്ടുകാര്‍ക്ക് കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത കോലത്തിലാക്കുമെന്ന് ആരിഫ ഭീഷണി മുഴക്കിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ആരിഫാഖാന് പുറമെ ഇഹ്‌സാന്‍ ഖാനും ഭാര്യ ഹുസന്‍ബാനുവിനുമെതിരേ കേസെടുത്തിട്ടുണ്ട്.


ലൈസന്‍സുള്ള 32 ബോര്‍ റിവോള്‍വറും 25 തിരകളും പോലിസ് കസ്റ്റഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it