Latest News

ബെംഗളൂരുവിലെ ബുള്‍ഡോസര്‍രാജ് ഭരണഘടനാവിരുദ്ധമെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ്

ബെംഗളൂരുവിലെ ബുള്‍ഡോസര്‍രാജ് ഭരണഘടനാവിരുദ്ധമെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ്
X

കോഴിക്കോട്: 2025 ഡിസംബര്‍ 20ന് ബെംഗളൂരുവിലെ കോഗിലു മേഖലയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇരുനൂറിലധികം കുടുംബങ്ങളെ ക്രൂരമായി കുടിയിറക്കിയ നടപടിയെ വിമന്‍ ഇന്ത്യ മൂവ്മെന്റ് ശക്തമായി അപലപിച്ചു. ജനാധിപത്യ സംവിധാനത്തിന് കീഴിലുള്ള ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തിയ ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി ഭരണഘടനാ വിരുദ്ധമാണ്.

നൂറുകണക്കിന് വീടുകള്‍ തകര്‍ത്ത ഈ നടപടി സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍ എന്നിവരടങ്ങുന്ന നിരവധി പേരെ ഭവനരഹിതരാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാക്കുകയും ചെയ്തു. ഈ ക്രൂരതയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ , വിമന്‍ ഇന്ത്യ മൂവ്മെന്റ് കര്‍ണാടക സ്റ്റേറ്റ് ഘടകം എന്നിവരുടെ സമയബന്ധിതമായ ഇടപെടലും പിന്തുണയും അഭിനന്ദനാര്‍ഹമാണ്. ഇവരുടെ നിരന്തരമായ പരിശ്രമത്തെത്തുടര്‍ന്നാണ് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കി ബദല്‍ പാര്‍പ്പിടം ഒരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കഠിനമായ തണുപ്പില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ടെന്റുകളില്‍ കഴിയുന്ന ഇരകളെ പുനരധിവസിപ്പിക്കുന്നതിലെ കാലതാമസം മനുഷ്യത്വരഹിതമാണ്.ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സുരക്ഷിതവും മാന്യവുമായ പുനരധിവാസം സര്‍ക്കാര്‍ അടിയന്തരമായി ഉറപ്പാക്കണമെന്നും, ബലപ്രയോഗം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it