Latest News

യുവതിയുടെ അക്രമം: സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടിവ് പരാതി നല്‍കി

യുവതിയുടെ അക്രമം: സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടിവ് പരാതി നല്‍കി
X

ബംഗളൂരു: സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടിവ് അക്രമിച്ചതായുള്ള കേസില്‍ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പോലിസ് കേസെടുത്തു. നേരത്തെ യുവതി നല്‍കിയ കേസില്‍ പ്രതിയായ സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടിവിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. മേക്കപ്പ് ആര്‍ടിസ്റ്റും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ഹിതേഷ ചന്ദ്രാനിക്കെതിരെയാണ് സൊമാറ്റോ ജീവനക്കാരനായ കാമരാജ് പരാതി നല്‍കിയത്. ഡെലിവറിയുമായി എത്തിയ തനിക്കെതിരെ യുവതി കയര്‍ക്കുകയും ഹിന്ദിയില്‍ അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് കാമരാജ് പരാതിയില്‍ ആരോപിക്കുന്നത്. ഒപ്പം ചെരുപ്പ് ഉപയോഗിച്ച് ഇടതുകയ്യില്‍ പലതവണ മര്‍ദ്ദിക്കുകയും ചെയ്തു എന്നും പറയുന്നു.


ഭക്ഷണം വിതരണം ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരന്‍ മര്‍ദിച്ചു എന്നാരോപിച്ച് ഹിതേഷ ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോര ഒലിപ്പിച്ച മൂക്കുമായെത്തിയ യുവതി, ജീവനക്കാരന്‍ തന്നെ അധിക്ഷേപിക്കുകയും മൂക്ക് ഇടിച്ചു തകര്‍ക്കുകയും ചെയ്തു എന്നാണ് ആരോപിച്ചത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാമരാജ് എന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ നിരപരാധിത്വം വിശദീകരിച്ച് കാമരാജും വീഡിയോയുമായി എത്തിയതോടെയാണ് സംഗതികള്‍ തകിടം മറിഞ്ഞത്. താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കാണ് അധിക്ഷേപവും ഉപദ്രവവും നേരിടേണ്ടി വന്നതെന്നും കരഞ്ഞു കൊണ്ട് കാമരാജ് വിശദീകരിച്ചു. ഇതോടെ ആദ്യം ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച സൊമാറ്റോ അധികൃതരും ഇയാളെ പിന്തുണച്ചെത്തി. ഹിതേഷയ്ക്ക് വൈദ്യസഹായത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് ആരോപണ വിധേയനായ കാമരാജിന് കമ്പനി പിന്തുണ പ്രഖ്യാപിച്ചത്. സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്നും സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it