Latest News

നഗ്‌നവീഡിയോ കോള്‍; വയോധികരില്‍ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു

നഗ്‌നവീഡിയോ കോള്‍; വയോധികരില്‍ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു
X

മുംബൈ: നഗ്‌നവീഡിയോ കോള്‍ ചെയ്ത് വയോധികരില്‍ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയല്‍പക്കക്കാരായ രണ്ട് വയോധികര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടര്‍ന്ന് അംബോലി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും എന്നാല്‍ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പോലിസ് വ്യക്തമാക്കി.

86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയില്‍ നിന്ന് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ യുവതി നഗ്‌നയായിരുന്നു. കോളിനിടയില്‍ യുവതി കോള്‍ റെക്കോര്‍ഡ് ചെയ്യുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതി ആവശ്യപ്പെട്ട പ്രകാരം രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായി 2.99 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. തൊട്ടടുത്ത ദിവസം ഇയാള്‍ അംബോലി പോലിസിനെ പരാതിയുമായി സമീപിച്ചു.

ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ ഇയാളുടെ അയല്‍പക്കത്ത് താമസിക്കുന്ന 58 കാരനും സമാന തട്ടിപ്പിനിരയായതായി കണ്ടെത്തി. ജൂലൈ ഒമ്പത് മുതല്‍ 19വരെയാണ് ഇയാള്‍ തട്ടിപ്പിനിരയായത്. അജ്ഞാത സ്ത്രീയില്‍ നിന്ന് ഒരു വീഡിയോ കോള്‍ ലഭിക്കുകയും കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അവര്‍ നഗ്‌നയുമായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ വാലറ്റ് വഴി 64,000 രൂപ അടയ്ക്കാന്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. ഈ കേസിലും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുവരും പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ ആരുടേതാണെന്നും പ്രതി ഒരേ വ്യക്തിയാണോ എന്നും പരിശോധിക്കുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it