കനത്ത മഴയില്‍ വീട് തകര്‍ന്ന് അമ്മയും കുട്ടിയും മരിച്ചു
BY NSH20 July 2022 1:12 AM GMT

X
NSH20 July 2022 1:12 AM GMT
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീടു തകര്‍ന്ന് അമ്മയും ഏഴുവയസുള്ള മകളും മരിച്ചു. കുടുംബത്തിലെ മൂന്നുപേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറിന് നാഗ്പൂരില്‍ നിന്ന് 150 കീമീ അകലെ ചന്ദൂര്‍ ബസാര്‍ താലൂക്കിലെ ഫുബാഗാവിലാണു സംഭവം.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമരാവതിയില്‍ കനത്ത മഴയാണ്. വീട് തകര്‍ന്നപ്പോള്‍ വീടിനുള്ളില്‍ അഞ്ച് കുടുംബാംഗങ്ങളുണ്ടായിരുന്നുവെന്നും അവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായും അമരാവതിയുടെ റസിഡന്റ് ജില്ലാ കലക്ടര്‍ ആശിഷ് ബിജ്‌വാള്‍ പിടിഐയോട് പറഞ്ഞു.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT