Latest News

യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍

യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍
X

പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശിനി മീര(29)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

ഭര്‍ത്താവ് മര്‍ദ്ദിച്ചതായി പരാതിപ്പെട്ട് ഇന്നലെ മീര സ്വന്തം വീട്ടിലെത്തിയിരുന്നു. പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു, എന്നാല്‍ രാത്രിയോടെ ഭര്‍ത്താവ് അനൂപ് മീരയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നു രാവിലെ ഹേമാംബിക നഗര്‍ പോലിസാണ് മീര മരിച്ചതായി ബന്ധുക്കളെ വിവരമറിയിച്ചത്. മീരയുടെ രണ്ടാം വിവാഹമായിരുന്നു പുതുപ്പരിയാരം സ്വദേശി അനൂപുമായി ഒരു വര്‍ഷം മുമ്പ് നടന്നത്. അനൂപ് നിരന്തരം മര്‍ദ്ദിക്കുന്നതായി മീര പരാതി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മരണകാരണം വ്യക്തമാവുക എന്നാണ് പോലിസിന്റെ നിലപാട്.

Next Story

RELATED STORIES

Share it