Latest News

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ; കയ്യോടെ പിടികൂടിയിട്ടും നടപടിയില്ല

'ശുചിമുറികളിലെങ്കിലും സുരക്ഷയും അഭിമാനവും ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇത്രയും വലിയ കഫെയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പേടിയാണ്.' അവര്‍ കൂട്ടിച്ചേര്‍ത്തു

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ; കയ്യോടെ പിടികൂടിയിട്ടും നടപടിയില്ല
X

മുംബൈ: പൂനെയിലെ ആഡംബര കഫെയിലെ ശുചിമുറിയില്‍ നിന്ന് ഒളികാമറ പിടികൂടി. പൂനെയിലെ ഹിഞ്ചെവാഡിയ്ക്ക് സമീപമുള്ള കഫെ ബിഹൈവില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് കാമറ പിടിച്ചെടുത്തത്. യുവതി കാമറയുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കഫേ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി പറഞ്ഞു.

കഫേയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒരു കാമറ ഘടിപ്പിച്ചതായി കണ്ടെത്തിയതായി യുവതി പറഞ്ഞു. 'മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ പുറത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പത്ത് മിനുട്ടുകഴിഞ്ഞപ്പോള്‍ കാമറ അപ്രത്യക്ഷമായി'. അവര്‍ പറഞ്ഞു. കാമറ വച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണം നല്‍കി ഒതുക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

'ശുചിമുറികളിലെങ്കിലും സുരക്ഷയും അഭിമാനവും ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇത്രയും വലിയ കഫെയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. മാത്രമല്ല ശുചിമുറികളില്‍ സ്ത്രീകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പേടിയാണ്. നൂറുതവണയെങ്കിലും ഇത്തരം സംഗതികളുണ്ടോ എന്ന് പരിശോധിക്കും'. അവര്‍ കൂട്ടിച്ചേര്‍ത്തു.

സൊമാറ്റോയില്‍ കഫെക്കെതിരെ അവര്‍ റിവ്യൂ നല്‍കിയിരുന്നു. എന്നാല്‍ തന്റെ പോസ്റ്റുകള്‍ സൊമാറ്റോയില്‍ നിന്ന് ഡിലീറ്റ് ചെയ്‌തെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം റിച്ച ചദ്ധ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഇടപെട്ടതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പുനെ പോലിസ് ട്വിറ്ററിലൂടെതന്നെ വ്യക്തമാക്കി.




Next Story

RELATED STORIES

Share it