Latest News

വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും മന്ത്രി ശക്തമായി അപലപിച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയില്‍ കൊല്ലം സ്വദേശി സെന്തില്‍ കുമാറിനെതിരേ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു.

തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുമ്പ് ചികില്‍സയ്‌ക്കെത്തിയ കൊല്ലം സ്വദേശി ശുഭ പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഈ സമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരണവിവരം സെന്തില്‍കുമാറിനെ അറിയിച്ചു. വിവരം കേട്ടയുടനെ സെന്തില്‍ കുമാര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റില്‍ ചവിട്ടിയെന്നാണ് പരാതി. അക്രമം കണ്ട് ഓടിയെത്തിയ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് സെന്തിലിനെ പിടിച്ചുമാറ്റിയത്. അടിവയറ്റില്‍ ചവിട്ടേറ്റ വനിതാ ഡോക്ടര്‍ ഇപ്പോള്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it