യുപിയില്‍ വനിതാ ബാങ്ക് മാനേജര്‍ക്ക് നേരേ ആസിഡ് ആക്രമണം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വനിതാ ബാങ്ക് മാനേജര്‍ക്ക് നേരേ ആസിഡ് ആക്രമണം. ചാര്‍വ മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രയാഗ്‌രാജ് സ്വദേശിനിയായ സീനിയര്‍ ബാങ്ക് മാനേജര്‍ ദീക്ഷ സോങ്കര്‍ (34) എന്ന യുവതിക്കാണ് പരിക്കേറ്റത്. കൗശാംബി ജില്ലയിലെ ചൈല്‍ തഹസിലിലെ സയ്യിദ് സരവ ഗ്രാമത്തിലെ ബാങ്ക് ഓഫ് ബറോഡ ബാങ്ക് മാനേജരാണ് ദീക്ഷ. ചില്ല ഷഹ്ബാജി ഗ്രാമത്തിന് സമീപം രാത്രി 11.30 ഓടെ ജോലിക്കായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ദീക്ഷയെ തടഞ്ഞുനിര്‍ത്തിയ രണ്ട് യുവാക്കള്‍ ഇവരുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
പ്രഥമശുശ്രൂഷയ്ക്ക് ശേഷം ദീക്ഷയെ പ്രയാഗ്‌രാജിലുള്ള എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് സൂപ്രണ്ട് ഹേംരാജ് മീണ അറിയിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് എത്രയും വേഗം തീര്‍പ്പാക്കാന്‍ മൂന്ന് പോലിസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
തോക്കുചൂണ്ടി ലോറികള്‍ കടത്തിക്കൊണ്ടുപോയി; പോലിസിനു നേരെ വെടിവയ്ക്കാന്‍ ...
23 Feb 2023 10:08 AM GMTഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി വാര്‍ഷിക സമ്മേളനത്തിന് തുടക്കം
24 Sep 2022 1:50 PM GMTതെരുവു നായ ശല്യം;വിദ്യാര്‍ഥികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ...
17 Sep 2022 5:32 AM GMTകാസര്‍കോടും മിന്നല്‍ ചുഴലി;വന്‍ നാശ നഷ്ടം
12 Sep 2022 8:27 AM GMT12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി;വോളിബോള്‍ കോച്ചിന് 36...
27 Aug 2022 4:18 AM GMTകെ വി അബ്ദുല്‍ റഹ്മാന് ഹാജി നിര്യാതനായി
17 Aug 2022 5:31 AM GMT