പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ചു;ചികില്‍സാ പിഴവെന്ന് കുടുംബം,പ്രതിഷേധം ശക്തം
ചികില്‍സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്

പാലക്കാട്:സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ചു.തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്.ഐശ്വര്യയുടെ കുഞ്ഞ് പ്രസവിച്ച ഉടന്‍ മരിച്ചിരുന്നു.ചികില്‍സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹമാണ് ആശുപത്രിയില്‍ ക്യാംപ് ചെയ്തിരിക്കുന്നത്.
കുഞ്ഞിന്റേയും മാതാവിന്റേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തു.മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ചതെന്നും അവര്‍ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലിസ് വ്യക്തമാക്കി.
പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്.ആറ് ദിവസം മുമ്പാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആ സമയത്ത് ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.പ്രസവശേഷം ആരോഗ്യസ്ഥിതി മോശമായ ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച ശേഷം ബന്ധുക്കളുടെ അനുമതിയില്ലാതെ ആശുപത്രി അധികൃതര്‍ മൃതദേഹം മറവ് ചെയ്തിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലിസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. അതിനിടെയാണ് മാതാവും മരിച്ചത്.
തങ്കം ആശുപത്രിയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ഇവിടെ വച്ചാവും പോസ്റ്റ്മോര്‍ട്ടം നടത്തുക.
RELATED STORIES
മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
10 Aug 2022 1:54 AM GMT'വിദേശയാത്രക്കാരുടെ വിവരങ്ങള്‍ പങ്കിടണം'; വിമാനകമ്പനികളോട് കേന്ദ്രം
10 Aug 2022 1:47 AM GMTഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT