Latest News

രാജസ്ഥാനില്‍ 24 മണിക്കൂറിനുളളില്‍ 158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികില്‍സാ ചെലവില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

രാജസ്ഥാനില്‍ 24 മണിക്കൂറിനുളളില്‍ 158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികില്‍സാ ചെലവില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
X

ജയ്പൂര്‍: 158 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 14,314 ആയി. സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 2,860 പേര്‍ ചികില്‍സയിലുണ്ട്. കൊവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 333 പേര്‍ മരിക്കുകയും ചെയ്തു.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയും വ്യാപനഭീഷണി നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പരിശോധനാ നിരക്കുകള്‍ ഏകീകരിച്ചിട്ടുണ്ട്. സ്വകാര്യലാബുകളില്‍ 2,200 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ഇത് 3500 മുതല്‍ 4500 വരെയായിരുന്നു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് വിളിച്ചുചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആശുപത്രി ചാര്‍ജ്ജിലും ഏകീകരണം ഉണ്ടാക്കിയിട്ടുണ്ട്. കിടക്കയ്ക്ക്‌ പ്രതിദിനം 2,000 രൂപയും വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 4,000 രൂപയും ഈടാക്കാം. രോഗികളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്ന ആശുപത്രികളെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രി രഘു ശര്‍മ, ചീഫ് സെക്രട്ടറി ഡി ബി ഗുപ്ത തുടങ്ങി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. ഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും മെഡിക്കല്‍ ബില്ലില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it