Latest News

ഡോക്ടര്‍മാരുടെ സൗജന്യ സേവനമൊരുക്കി വിസ്ഡം മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്

രോഗത്തിനനനുസരിച്ച ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെ ഡോക്ടര്‍മാര്‍ സജ്ജരായിരിക്കും.

ഡോക്ടര്‍മാരുടെ സൗജന്യ സേവനമൊരുക്കി വിസ്ഡം മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്
X

മലപ്പുറം: ലോക് ഡൗണ്‍ കാരണമായി യാത്രാ സൗകര്യമില്ലാതെ ചികിത്സ ലഭിക്കാതിരിക്കുന്ന രോഗികള്‍ക്കാശ്വാസമായി വിസ്ഡം മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി. രോഗികള്‍ക്കായി ഡോക്ടര്‍മാരുടെ സൗജന്യ സേവനമൊരുക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ അസുഖം ഫോണിലൂടെ വിളിച്ച് പറഞ്ഞാല്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ പാനലിന് കൈമാറുകയാണ് ചെയ്യുക. രോഗത്തിനനനുസരിച്ച ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെ ഡോക്ടര്‍മാര്‍ സജ്ജരായിരിക്കും.

ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഓര്‍ത്തോ, ഇഎന്‍ടി, ടെര്‍മെറ്റോളജി, ജനറല്‍ സര്‍ജറി, നെഫ്രോളജി, കാര്‍ഡിയോളജി, ഓബ് സുക്റ്റിക്, ഗൈനക്കോളജി, സൈക്യാട്രി, ഡീ അടിക്ഷന്‍, കൗണ്‍സിലിങ്, പീഡിയാട്രിക്, യൂറോളജി, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോ, ഓങ്കോളജി, ഓഫ് താല്‍ മോളജി, ഗ്യാസ്ട്രന്‍ റോളജി തുടങ്ങിയ മേഖലകളിലെ സേവനങ്ങള്‍ ലഭ്യമാക്കും.ലഹരിക്കടിമപ്പെട്ടവരുടെ മോചനത്തിനായി ഡീ അഡിക്ഷന്‍, കൗണ്‍സിലിങ് സംഘം സദാ സന്നദ്ധരായി രംഗത്തുണ്ട്.

വിസ്ഡം യൂത്ത്ത്ത് സംസ്ഥാന ഭാരവാഹികളായ ഡോ. പി എന്‍ ഷബീല്‍, ഡോ. ഫസ്‌ലു റഹ്മാന്‍, ഡോ. പി പി നസീഫ്, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, ഡോ. അഹ്മദ് ഷാസ്, ഡോ. നജ്മുദ്ദീന്‍ കൂരിയാടന്‍, ഡോ. മുഹമ്മദ് അസ്ലം, ഡോ. വസീം, ഡോ. സലാഹുദ്ദീന്‍, ഡോ. പി പി അബ്ദുല്‍ മാലിക്, ഡോ. സാദിഖ് ബിന്‍ കാസിം, ഡോ.ഷാനൂന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഫോണ്‍: 9447544102

Next Story

RELATED STORIES

Share it