Latest News

പബ് ഇല്ലെന്നത് പോരായ്മ; സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

ഐടി കമ്പനികള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്ക് റിഫ്രഷ് ചെയ്യാന്‍ പബുകളും വൈന്‍ പാര്‍ലറുകളുമില്ലെന്ന് പരാതിപ്പെട്ടിരുന്നു.

പബ് ഇല്ലെന്നത് പോരായ്മ; സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഐടിപാര്‍ക്കുകളില്‍ പബുകളും വൈന്‍പാര്‍ലറുകളും ഇല്ലെന്ന പരാതിയെതുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കുറക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

ഐടി കമ്പനികള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്ക് റിഫ്രഷ് ചെയ്യാന്‍ പബുകളും വൈന്‍ പാര്‍ലറുകളുമില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതൊരു പോരായ്മയായി കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് പശ്ചാത്തലം മാറുന്നതോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it