Latest News

'നിങ്ങള്‍ ഈ ജില്ല മുഴുവന്‍ വില്‍ക്കുമോ'?; അദാനിഗ്രൂപ്പിന് ഭൂമി കൈമാറാനുള്ള അസം സര്‍ക്കാറിന്റെ നീക്കത്തെ വിമര്‍ശിച്ച് കോടതി

നിങ്ങള്‍ ഈ ജില്ല മുഴുവന്‍ വില്‍ക്കുമോ?; അദാനിഗ്രൂപ്പിന് ഭൂമി കൈമാറാനുള്ള അസം സര്‍ക്കാറിന്റെ നീക്കത്തെ വിമര്‍ശിച്ച് കോടതി
X

അസം: 81ലക്ഷം ചതുരശ്ര അടിവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള അസമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. അദാനിക്ക് സിമന്റ് ഫാക്ടറി നിര്‍മ്മിക്കാനായാണ് ഈ ഭൂമി കൈമാറ്റം. വാദം കേള്‍ക്കവെ കോടതി ചോദിച്ചത്, നിങ്ങള്‍ തമാശ കളിക്കുകയാണോ അതോ ഈ മുഴുവന്‍ ജില്ലയും നിങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നാണ്.

അസം ജില്ലയില്‍ നിന്നു വരുന്ന ഇത്തരം വാര്‍ത്തകള്‍ രാജ്യത്തെയൊന്നടങ്കം ഞെട്ടിപ്പിക്കുന്നതാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ കീഴില്‍ സംസ്ഥാനത്തെ പൊതു മേഖല അദാനിയെ പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുകയാണ്. വികസനത്തിന്റെ പേരു പറഞ്ഞ് നടക്കുന്ന ഈ ഭൂമി കച്ചവടം വലിയ രീതിയില്‍ ബാധിക്കുന്നത് പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരെയാണ്. തൊഴിലിനായി യുവാക്കളും ഭൂമിക്കായി കര്‍ഷകരും മുറവിളി കൂട്ടുന്ന സമയത്താണ് അസം സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനായി നിലകൊള്ളുന്നത് എന്നത് വലിയ വൈരുദ്ധ്യം തന്നെയാണ്.

അസം സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതല്ല, അവരുടെ നയങ്ങള്‍ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്താനുള്ളതാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം തുറന്നുകാണിക്കുന്നു. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളോരോന്നും അസമില്‍ ലംഘിക്കപ്പെടുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് മേല്‍പറഞ്ഞത്.

Next Story

RELATED STORIES

Share it