- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാട്ടുതീ: ഒഡിഷയില്‍ 359 സ്ഥലങ്ങളില്‍ തീപ്പിടിത്തം തുടരുന്നു
മദ്യം നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന മഹുവാ പൂക്കള്‍ ശേഖരിക്കാനും തടി കള്ളക്കടത്ത്, വേട്ടയാടല്‍ എന്നിവയ്ക്കായും വനമേഖലയില്‍ അതിക്രമിച്ചു കടന്നവര്‍ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് കാട്ടുതീയ്ക്കു കാരണമാകുന്നതെന്നാണ് കരുതുന്നത്
BY NAKN9 March 2021 1:34 AM GMT

X
NAKN9 March 2021 1:34 AM GMT
ഭുവനേശ്വര്‍: ഒഡിഷയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ കാട്ടുതീ കൂടുതല്‍ ഇടങ്ങളിലലേക്ക് പടരുന്നു. സിമലിപാല്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സമീപ്രദേശമായ കുല്‍ദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലും കാട്ടുതീ പടര്‍ന്നു. 359 സ്ഥലങ്ങളില്‍ തീപ്പിടിത്തം തുടരുന്നതായി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
കാട്ടുതീ പടരുന്ന സിമലിപാല്‍ അപൂര്‍വ്വ ഇനം സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. 94 ഇനം ഓര്‍ക്കിഡുകള്‍, 38 ഇനം മത്സ്യങ്ങള്‍, 164 ഇനം ചിത്രശലഭങ്ങള്‍, 55 ഇനം സസ്തനികള്‍, 304 ഇനം പക്ഷികള്‍, 21 ഇനം ഉഭയജീവികള്‍ എന്നിവയുണ്ട്. സിമലിപാലിലെ 21 വനമേഖലകളില്‍ എട്ടിലും തീ പടര്‍ന്നിട്ടുണ്ട്.
മദ്യം നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന മഹുവാ പൂക്കള്‍ ശേഖരിക്കാനും തടി കള്ളക്കടത്ത്, വേട്ടയാടല്‍ എന്നിവയ്ക്കായും വനമേഖലയില്‍ അതിക്രമിച്ചു കടന്നവര്‍ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് കാട്ടുതീയ്ക്കു കാരണമാകുന്നതെന്നാണ് കരുതുന്നത്. ഫെബ്രുവരി 27 മുതല്‍ 12,614 തീപ്പിടിത്തങ്ങളാണ് ഒഡിഷയില്‍ ഉണ്ടായിട്ടുള്ളത്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കാട്ടുതീയുടെ കാര്യത്തില്‍ ഒഡിഷയാണ് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















